
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് കമൽഹാസൻ്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' സ്ഥാപനത്തിൻ്റെ നിർമ്മാണത്തിൽ, സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന, രജനികാന്ത് നായകനാകുന്ന, രജനികാന്തിന്റെ 173-മത്തെ ചിത്രം കുറിച്ചുള്ള ഔദ്യോഗിക വാർത്ത നൽകിയിരുന്നു. എന്നാൽ ഈ സിനിമക്കായി സിബി ചക്രവർത്തി ഒരുക്കിയ കഥയുമായി രജിനികാന്തിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാൻ വൈകുകയായിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ നിന്നും സിബി ചക്രവർത്തി പുറത്തായി എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സിബി ചക്രവർത്തിക്ക് പകരം അശ്വത് മാരിമുത്തുവാണ് രജനികാന്തിന്റെ 173-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് എന്നുള്ള വാർത്തയാണ് കോളിവുഡിൽ ഇപ്പോൾ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. 'ഓ മൈ കടവുളേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് അശ്വത് മാരിമുത്തു. ഇദ്ദേഹം രജിനികാന്തിന്റെയടുക്കൽ അവതരിപ്പിച്ച കഥ രജിനികാന്തിന് വളരെ ഇഷ്ടപ്പെട്ടു എന്നും, അടുത്ത് തന്നെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നും പറയപ്പെടുന്നുണ്ട്. ഇത് സംബന്ധമായുള്ള ഔദ്യോഗിക വാർത്ത അടുത്ത് തന്നെ ചിത്രത്തിന്റെ നിർമ്മാതാവായ കമൽഹാസൻ പുറത്തുവിടാനിരിക്കുകയാണ് എന്നും പറയപ്പെടുന്നുണ്ട്.
Photo Courtesy - Google










